കുളിക്കുമ്പോൾ മിക്കവാറും ഉപയോഗിക്കുന്ന ഒന്നാണ് സ്ക്രബ്ബറുകൾ അഥവാ ലൂഫകൾ. ചർമം വൃത്തിയാക്കാനുള്ള മൃദുലമായ സ്ക്രബ്ബുകൾ പുറത്ത് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയോ അതുമല്ലെങ്കിൽ കുമ്മട്ടിക്ക അഥവാ പീച്ചിങ്ങ പോലുള്ളവ ഉണക്കിയോ, രാമച്ചം ഉണക്കിയോ ഉപയോഗിക്കുന്നു.
പ്രകൃതിദത്ത ലൂഫകളല്ലാതെ, പ്ലാസ്റ്റിക് ലൂഫകൾ ഉപയോഗിക്കുന്നത് വഴി ദോഷവശങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ എങ്ങനെയാണ് ലൂഫകൾ ഉപയോഗിക്കേണ്ടതെന്ന് ശരിയായി മനസിലാക്കി ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കണം.
ലൂഫകളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് പലതരം പാർശ്വഫലങ്ങൾക്ക് കാരണമാകും. ലൂഫ ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ലൂഫ പതിവായി ഉപയോഗിക്കുകയാണെങ്കിൽ അത് ഇത്തരം ചർമപ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുമെന്നതിനാൽ, 20 മുതൽ 30 ദിവസത്തിനുള്ളിൽ ലൂഫ മാറ്റേണ്ടതുണ്ട്. കാരണം ഉപയോഗിക്കുന്തോറും ലൂഫയുടെ പ്ലാസ്റ്റിക് കട്ടി കൂടിവരുന്നു. ഇത് ചർമത്തിന് പ്രശ്നമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക