ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മണിത്തക്കാളി. മുളകു തക്കാളി കരിന്തക്കാളി എന്നിങ്ങനെ പല പേരുകളിൽ പല നാട്ടിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ തക്കാളി നിസാരകാരനല്ല. ഇത് കൂടുതലും വീട്ടു പരിസരങ്ങളിൽ യാതൊരു പരിചരണവുമില്ലാതെ വളർന്നുവരുന്നതാണ്. ഇതിന്റെ കായ മുതൽ വേര് വരെ ഔഷധഗുണങ്ങൾ അടങ്ങിയതും ഓരോ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതുമാണ്.
പ്രക്യതി ചികിത്സയിലും ആയുർവേദത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നു. മണിത്തക്കാളി ശരീരത്തിലെ വിഷാംശത്തെ പുറം തള്ളുന്നു. ആന്റി ബാക്ടീരിയ ഗുണമുള്ളതിനാൽ ബാക്ടീരിയയ്ക്ക് കാരണമാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കും.
തൊണ്ടയിലുണ്ടാകുന്ന അണുബാധ, തൊണ്ടവേദന ഇവക്കെല്ലാം പരിഹാരമാണ് മണിത്തക്കാളി. കുടൽപ്പുണ്ണ്, വായ് പുണ്ണ് ഇവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് മണിത്തക്കാളി.
ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമം. പലതരം ചർമരോഗങ്ങൾക്കും പരിഹാരം. മണിത്തക്കാളിച്ചെടിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ കുട്ടികളിലെ പനി മാറും.
ഇലയും കായുമാണ് ഭക്ഷ്യയോഗ്യം. കായ് പഴുക്കുമ്പോൾ നല്ല കറുപ്പ് നിറമാണ്. ഒരു കായിൽത്തന്നെ നിറയെ വിത്തുകളുണ്ടാകും. മണിത്തക്കാളിയുടെ ഇല തോരൻ വയ്ച്ചും കഴിക്കാവുന്നതാണ്.
സന്ധിവാതം ഉണ്ടാകുന്ന നീരിനും മണിത്തക്കാളി ചെടിയുടെ ഇല അരച്ച് ലേപനമാക്കി വെച്ചുകെട്ടിയാൽ മതി. മണിത്തക്കാളി സമൂലം പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങി ഊറ്റിയെടുത്ത ഉണ്ടാക്കുന്ന സത്ത് ഒരു ഔൺസ് വീതം ദിവസവും രണ്ടു നേരം കഴിക്കുന്നത് നീണ്ടുനില്ക്കുന്ന മഞ്ഞപ്പിത്തത്തിന് കുറവ് വരും.
മൂത്ര ചൂടിനും,വേദനയ്ക്കും, രക്തശുദ്ധി വരുത്തുവാനും ഇതിൻറെ ഉപയോഗം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക