വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമാണ്. ശാന്തതയും പ്രസന്നതയുമൊക്കെ വീട്ടിൽ നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ ബുദ്ധപ്രതിമ വയ്ക്കേണ്ട ചില പ്രത്യേക സ്ഥാനങ്ങൾ ഉണ്ടെന്നത് പലർക്കും അറിവുള്ള കാര്യമല്ല. വാസ്തു പ്രകാരം വീടിന്റെ ചില ഭാഗങ്ങളിൽ ശരിയായ രീതിയിൽ ബുദ്ധപ്രതിമകൾ സ്ഥാപിക്കുന്നതിലൂടെ മാനസികാരോഗ്യവും സമാധാനവും വർദ്ധിക്കുന്നു.
വീട്ടിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലമാണ് പ്രവേശന കവാടം. ഇതിനരികിൽ ചിന്മുദ്രയുള്ള ബുദ്ധപ്രതിമ വയ്ക്കുന്നത് പോസിറ്റീവ് എനർജി നിറയ്ക്കുന്നു. നിലത്തുനിന്നും മൂന്നോ നാലോ അടി ഉയരത്തിൽ ബുദ്ധപ്രതിമ സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വാസ്തുശാസ്ത്രപ്രകാരം സ്വീകരണ മുറിയിൽ പടിഞ്ഞാറ് ദർശനമാക്കി ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിലൂടെ സമാധാനവും സന്തോഷവും വീടിനുള്ളിലേക്ക് ആകർഷിക്കുന്നു. വൃത്തിയുള്ള മേശയുടെയോ അലമാരയുടെയോ പുറത്ത് വയ്ക്കുക.ഇതിലൂടെ വീട്ടിലെത്തുന്ന അതിഥികളിലേക്കും പോസിറ്റീവ് എനർജി പകരാൻ സഹായിക്കുന്നു.
പൂന്തോട്ടത്തിൽ ഒരു ബുദ്ധ പ്രതിമ സ്ഥാപിച്ചു നോക്കൂ.അതിലൂടെ കൂടുതൽ സമാധാനവും ശാന്തിയും നിങ്ങളിലേക്ക് എത്തും.പൂന്തോട്ടത്തിന്റെ വൃത്തിയുള്ള ഏതെങ്കിലും മൂലയിൽ പ്രതിമ സ്ഥാപിക്കൂ അതോടൊപ്പം സുഗന്ധമുള്ള തിരികൾ തെളിച്ച് ധ്യാനത്തിലേർപ്പെടുന്നതും വളരെ നല്ലതാണ്.
ധ്യാനിക്കുന്ന ബുദ്ധന്റെപ്രതിമ പൂജാമുറിയിൽ സ്ഥാപിക്കുന്നതിലൂടെ അവിടം പോസിറ്റീവ് എനർജികൊണ്ട് നിറയുകയും നിങ്ങൾക്ക് ധ്യാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു.പ്രാർത്ഥനയിലിരിക്കുന്ന ബുദ്ധപ്രതിമ വയ്ക്കുന്നതും നല്ലതാണ്.പ്രതിമ നമ്മുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബുദ്ധന്റെ തലയുടെ ചെറിയ രൂപം കിഴക്ക് ദർശനമാക്കി പഠനമുറിയിൽ മേശയുടെ പുറത്ത് വയ്ക്കുന്നതിലൂടെ പഠന വിജയം നിങ്ങളിലേയ്ക്കെത്തും.
ലാഫിങ് ബുദ്ധയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകം തന്നെയാണ്. ഷെൽഫുകളിൽ കിഴക്കിന് അഭിമുഖമായി ലാഫിങ് ബുദ്ധ പ്രതിമ സ്ഥാപിക്കാം. വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സന്തോഷവും നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക