സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നും സ്വർണ്ണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു എങ്കിലും ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു. 46080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഉള്ളത്.
22 ക്യാരറ്റ് ഉള്ള ഒരു ഗ്രാം സ്വർണത്തിനും ഇന്ന് വില വർദ്ധിച്ചു. 5760 രൂപ വിപണി വിലയുള്ള 22 ക്യാരറ്റ് സ്വർണ്ണത്തിന് ഇന്ന് 25 രൂപയാണ് വർദ്ധിച്ചത്. 18 ക്യാരറ്റ് ഉള്ള ഒരു ഗ്രാം സ്വർണത്തിന് 4770 രൂപയാണ് വില വരുന്നത്.
ഇതിനു മുൻപ് ഫെബ്രുവരി 19നാണ് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധനവ് ഉണ്ടായത്. 45,960 രൂപയായിരുന്നു അന്നത്തെ വിപണി വില. ഇന്നലെ 4580 രൂപയായിരുന്നു വിപണി വില ഉണ്ടായിരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഏതായാലും വർദ്ധിച്ചുവരുന്ന സ്വർണ വിലയിൽ വിവാഹം നടത്തേണ്ടിവരുന്ന സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക