‘ഒരു ഭാരത സർക്കാർ ഉൽപ്പന്ന’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഗ്രാമത്തിൽ പുരുഷവന്ധ്യകരണത്തിനായി ആളെ കണ്ടെത്താൻ ശ്രമിക്കുന്ന ആശാവർക്കറുടെയും അവർ അഭിമുഖികരിക്കേണ്ടി വരുന്ന സംഭവങ്ങളുമാണ് ട്രെയിലറിൽ.
ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി രഞ്ജിത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ഫൺ-ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിൽ എത്തും.
ടി വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്.
സുഭീഷ് സുധിയാണ് നായകൻ. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അൻസർ ഷായാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്സികുട്ടീവ് പ്രൊഡ്യൂസർ- നാഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സംഗീതം- അജ്മൽ ഹസ്ബുള്ള, ഗാനരചന- അൻവർ അലി, വൈശാഖ് സുഗുണൻ.
പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്സിംഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- വിനോദ് വേണുഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, സ്റ്റിൽസ്- അജി മസ്കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് – മ്യൂസിക്ക് 247.
പ്രതികരിക്കാൻ ഇവിടെ എഴുതുക