നിരവധി വ്യത്യസ്ത രീതിയിലുള്ള വാഴപ്പഴങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ. അതിൽ കദളി പഴത്തിന്റെ ഗുണങ്ങൾ എല്ലാത്തിനും ഉപരിയാണ്. ഹൈന്ദവപൂജകളിൽ പ്രധാനസ്ഥാനമുള്ള വാഴപ്പഴ ഇനമാണ് കദളി. എല്ലാ ദേവതകൾക്കും നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു.
മഹാനിവേദ്യമായി പ്രസന്നപൂജയ്ക്ക് കദളിപ്പഴം തൃമധുരം പലയിടങ്ങളിലും പതിവുണ്ട്. അതിന്റെ പ്രത്യേകതരം ഹൃദ്യസുഗന്ധം കൊണ്ട് കദളിപ്പഴം മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.
കദളി വാഴയ്ക്കും കുലയ്ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും രുചിയിൽ കദളിയ്ക്ക് മേൽക്കൈ ഉണ്ട്.കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. കദളി പഴത്തിനു ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്.
ധാരാളം ഫൈബർ കദളി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഭക്ഷണ നാരുകൾ ഉള്ളതിനാൽ തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റുവാൻ കദളിയുടെ ഉപയോഗം ഫലവത്താണ്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു. മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.
കദളി പഴത്തിനെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, അമിതവണ്ണത്തെ തടയുവാനും ഉപകരിക്കും. ഫ്രീ റാഡിക്കലുകൾ ക്കെതിരെ പോരാടാനുള്ള അത് വിശേഷാൽ കഴിവുണ്ട് ഈ പഴത്തിന്. ഇത് നിത്യവും കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. ഹീമോഗ്ലോബിന് അളവ് ഉയർത്തുകയും ചെയ്യുന്നു. ചർമസംരക്ഷണത്തിനും കദളിപ്പഴം കേമൻ തന്നെ.
കദളിപ്പഴം ചർമത്തിനും നല്ലതാണ്. കൂടുതൽ കായിക അധ്വാനം വേണ്ട ജോലി ചെയ്യുന്നതിനുമുൻപ് ഒരു കദളിപഴം കഴിക്കുന്നത് ഉത്തമമാണ്.
വൃക്കയിലെ കല്ല് ഇല്ലാതാക്കുവാനും ഇതിൻറെ ഉപയോഗം വഴി സാധ്യമാകുന്നു. കപ്പ വാഴ എന്ന പ്രാദേശിക പേരിലും ഇത് അറിയപ്പെടുന്നു. ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡെന്റുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക