മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ടർബോ ജോസ് പൊലീസ് ലോക്കപ്പിന് പുറത്ത് ഇരിക്കുന്നതാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് മാത്രമല്ല കോമഡി രംഗങ്ങൾ കൊണ്ടും നിറഞ്ഞതായിരിക്കും എന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്.
പുറത്തിറങ്ങി കുറച്ച് സമയത്തിനകം കഴിയുമ്പോഴേക്കും പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘മാസ്സ് പ്രതീക്ഷിച്ചു കോമഡി ആക്കിയല്ലോ ഇക്ക.. എന്തായാലും പൊളി വൈബ്’, ‘ഒരു തൊമ്മനും മക്കളും വൈബ്’ എന്നിങ്ങനെ പോകുന്നു ആരാധകർ കുറിച്ചിടുന്നു കമന്റുകൾ. നിര്മ്മാതാവ് ജോബി ‘101 കോടി ഉറപ്പ്’ എന്നാണ് പോസ്റ്ററിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ആക്ഷങ്ങൾ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രമായിരിക്കും ടർബോ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാൻ കഴിയും. ‘ട്രാൻഫോർമേഴ്സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹൈ ആക്ഷൻ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക