എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ നിരവധി ഒഴിവുകൾ. വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ എ ഐ, ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലായി 490 ജൂനിയർ എക്സിക്യൂട്ടീവുകളുടെ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ഏപ്രിൽ രണ്ടിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് ഒന്നാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.aai.aero എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളത്തോടൊപ്പം തന്നെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
GATE-2024-ൽ യോഗ്യത നേടിയ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ യോഗ്യതയുള്ളവരെയാകും പരിഗണിക്കുക. ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ): 3, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്- സിവിൽ): 90, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ് ഇലക്ട്രിക്കൽ): 106, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്): 278, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി): 13 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷകരുടെ പ്രായപരിധി 27 വയസായിരിക്കണം. എസ്സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം 300 രൂപ ഫീസ് അടയ്ക്കണം.
അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എയര്‍വേര്‍ത്തിനസ് ഡയറക്ടറുടെ റോളിലേക്കും അപേക്ഷക ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം പുറപ്പെടുവിച്ച ഫെബ്രുവരി 15 മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ 13- അനുസരിച്ചുള്ള പ്രതിമാസ ശമ്പളം നല്‍കും. പ്രസ്തുത തസ്തികയിലെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക