വിജയ് നായകനായെത്തുന്ന ചിത്രങ്ങളിലെ ഒട്ടുമിക്ക എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായി മാറാറുണ്ട്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ ഗാനങ്ങളുടെ റൈറ്റ്സ് നേടാൻ നിരവധി കമ്പനികള്‍ വരാറുണ്ട്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്സ് മോഹ വിലയ്ക്കാണ് വിറ്റുപോയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിലെ പാട്ടുകളുടെ റൈറ്റ്സ് 28 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത്. ഏത് കമ്പനിയാണ് പാട്ടുകളുടെ റൈറ്റ്സ് സ്വന്തമാക്കിയത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ സിനിമ വിടാൻ തീരുമാനിച്ച നടന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ ഗോട്ട്.
വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മകനും അച്ഛനുമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുക. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ കൊണ്ടുവരിക. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ദിഗോട്ടിന്റെ തിരക്കഥ എഴുതുന്നത്. സിദ്ധാര്‍ഥയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ശ്രീലങ്കയിലും ഇസ്താംബുളിലുമായി ചിത്രീകരണം ബാക്കിയുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ മുഴുവൻ പൂർത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നീരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക