കനേഡിയൻ നടനും ക്യാപ്റ്റൻ മാർവൽ താരവുമായ കെന്നത്ത് മിച്ചൽ അന്തരിച്ചു. 49-ാം വയസിലാണ് നടന്റെ അപ്രതീക്ഷിത വിയോഗം. ആറുവർഷമായി അമിട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്ന നടന്റെ വിയോഗവാർത്ത പുറത്തുവിട്ടത് കുടുംബമാണ്. നടി സൂസന് മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.
‘ക്യാപ്റ്റൻ മാർവെൽ’ എന്ന ചിത്രത്തിൽ ജോസഫ് ഡാൻവേഴ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെന്നത്ത് എഎല്‍എസ് ബാധിതനാണെന്ന് 2018ലാണ് കണ്ടെത്തിയത്. കെന്നത്തിന്റെ കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.
മിച്ചൽ ജനിച്ചത് കാനഡയിലെ ടൊറന്റോയിലാണ്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മിച്ചൽ അഭിനയരംഗത്തെത്തിയത്.
മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സിനിമയ്ക്ക് പുറമേ അമ്പതിലേറെ ടെലിവിഷൻ സീരിസുകളുടെയും ഭാഗമായിരുന്നു.
സിബിഎസ് ടെലിവിഷന്‍ പരമ്പരയായ ജെറിക്കോയിലെ എറിക് ഗ്രീന്‍ എന്ന കഥാപാത്രത്തിനും സ്റ്റാര്‍ ട്രെക്ക്: ഡിസ്കവറി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
2022 ല്‍ പുറത്തിറങ്ങിയ ദ ഓള്‍ഡ് മാനിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്കവറി എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സീരീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക