ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്സുകളുടെ സ്ഥാനം. നട്സുകള്‍ക്കിടയില്‍ കേമനാണ് പിസ്ത. നിരവധിയാണ് പിസ്തയുടെ ഗുണങ്ങള്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, കാത്സ്യം, അയണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.
ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പിസ്തയില്‍. അതുകൊണ്ടുതന്നെ ദഹനം സുഗമമാക്കാന്‍ അല്പം പിസ്ത കഴിച്ചാല്‍ മതി. ദഹനം സുഗമമാകുന്നതു വഴി ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയും. വണ്ണം കുറയ്ക്കാനും പിസ്തയിലെ ഫൈബര്‍ കണ്ടന്റ് സഹായിക്കുന്നു. അതുപോലെ തന്നെ ആരോഗ്യ ഗുണമുള്ള ഒന്നാണ് പിസ്താ പൽ.
പശുവിൻ പാൽ കുടിക്കാത്തവര്‍ക്കായി ബദാം പാല്, ഓട്സ് പാൽ, സോയ പൽ എന്നിങ്ങനെ നിരവധി പാലുകൾ ഉണ്ട്. അതുപോലെ ഒന്നാണ് പിസ്താ പാൽ. എന്നാൽ ഇതിനെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് ഇത്. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, അയേൺ, സിങ്ക്, വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പിസ്താ മില്‍ക്കില്‍ കലോറി കുറവാണ്. ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പിസ്താ മില്‍ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറി കുറവായതിനാല്‍ പിസ്താ മില്‍ക്ക് ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും.
കാത്സ്യം ധാരാളം അടങ്ങിയ പിസ്താ മില്‍ക്ക് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും പിസ്താ മില്‍ക്ക് സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പിസ്താ പാല് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാനും പിസ്താ മില്‍ക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക