ബോക്സ് ഓഫീസില്‍ വിജയിച്ച് കയറിയ ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനാണ് നായകനായെത്തിയപ്പോൾ നായികയായത് ദീപിക പദുക്കോണ്‍ ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം സ്വന്തമാക്കിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നെറ്റ്ഫ്ലിക്സാണ് ഫൈറ്ററിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. 150 കോടിക്കാണ് ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എപ്പോഴായിരിക്കും ഒടിടിയില്‍ റിലീസെന്ന് വ്യക്തമല്ല. വൈകാതെ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയില്‍ സ്ട്രീം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിദ്ധാര്‍ഥ് ആനന്ദാണ് ഫൈറ്ററിന്റെ സംവിധാനം നിര്‍വഹിച്ചത്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്ജീദ ഷെയ്ക്കും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സത്ചിത് പൗലോസാണ്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനില്‍ വൻ തുകയില്‍ എത്താൻ കഴിയാത്തത് ഹൃത്വിക് റോഷനെ നിരാശയിലാക്കിയിരുന്നു.
ഹൃത്വിക് റോഷൻ നായകനായി ഇതിന് മുൻപ് റിലീസ് ചെയ്ത ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി വന്നത്. പുഷ്കര്‍- ഗായത്രി ദമ്പതിമാരാണ് സംവിധാനം. ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്ഫ് അലിഖാൻ, രാധിക ആംപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്മി തുടങ്ങിയവരും വിക്രം വേദയിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക