ഡൽഹി: ബോളിവുഡ് താരങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ എന്നും വലിയ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. ഈ ലിസ്റ്റില്‍ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത് നടി തപ്സി പന്നുവാണ്. ദീർഘകാല കാമുകനും ബാഡ്മിന്റണ്‍ പ്ലെയറുമായ മത്യാസ് ബോയുമായി ഡങ്കി തപ്സി വിവാഹിതരാകാൻ ഒരുങ്ങുകയാണ്. സിഖ്-ക്രിസ്ത്യൻ ആചാരപ്രകരമായിരിക്കും നടിയുടെ വിവാഹം. സെലിബ്രിറ്റികളുടെ സ്ഥിരം വിവാഹവേദിയായ രാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുമെന്നാണ് വിവരം.
വിവാഹത്തിന് പൂര്‍ണ്ണമായും കുടുംബക്കാര് മാത്രമായിരിക്കും പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വലിയ ബോളിവുഡ് താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്. നടിക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി കല്യാണം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്സിയും മത്യാസും 10 വർഷത്തിലേറെയായി പ്രണയത്തിലാണ്. ഈ ബന്ധത്തെക്കുറിച്ച് കാര്യമായി ഒന്നും തപ്സിയും മത്യാസും പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും അവരുടെ ബന്ധം രഹസ്യമായിരുന്നില്ല.
മാര്‍ച്ച് അവസാനമായിരിക്കും വിവാഹം നടക്കുന്ന എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ വിവാഹകാലമാണ്. പുൽകിത് സാമ്രാട്ടും കൃതി ഖർബന്ദയും മാർച്ച് 13 ന് വിവാഹിതരാകാൻ തയ്യാറെടുക്കുകയാണ്. അതേസമയം നടി രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും ഗോവയിൽ വച്ച് വിവാഹിതരായിരുന്നു. തപ്സി അടുത്തിടെ തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താൻ അതില്‍ സന്തോഷവതിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക