വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും.
വളരെക്കാലം മുമ്പ് അയച്ച മെസേജ് ചാറ്റിൽ നിന്നും കണ്ടെത്തുകയെന്നത് വാട്ട്സ്ആപ്പിൽ ഏറെ പ്രയാസകരമായ കാര്യമാണ്. ഇനി മുതൽ ഒരു സന്ദേശം തിരയുന്നതിനായി തീയതി മാത്രം നൽകിയാൽ മതി. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്ഡേറ്റ് ലഭിക്കുന്നുണ്ട്.
വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും. മുമ്പ് ചാറ്റ് ചെയ്ത മെസേജിലെ ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ചാണ് ചാറ്റ് തിരഞ്ഞിരുന്നത്. ഇനിയിത് തീയതി ഉപയോഗിച്ചും കണ്ടെത്താനാകും.
ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ ഗ്രൂപ്പോ ഓപ്പൺ ആക്കുക. പേരിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം(ഐഫോണിൽ ഇത് താഴെ വലത് വശത്തായിരിക്കും). ഐക്കൺ തിരഞ്ഞെടുത്ത് തീയതി നൽകുക. ആ തീയതിയിലെ സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക