ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ജെ ബേബി” മാർച്ച് എട്ടിന് വനിത ദിനത്തിൽ തിയേറ്ററുകളിലെത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഗാനങ്ങളും.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ എല്ലാം സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളാണ്. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഹാസ്യന്റെ മേമ്പൊടിയോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ജെ ബേബി’.
ജെ ബേബി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു.
സിനിമയിൽ ഉർവശിയുടെ മകനായി ദിനേശ് വേഷമിടുന്നു. മാരൻ, കവിതാ ഭാരതി, ജയ മൂർത്തി, ഷേഗർ നാരായണൻ, ഏഴുമലൈ, ധക്ഷ, പി.മെലഡി ഡോർക്കസ്, ഇസ്മത്ത് ബാനു.എ, സബിത റോയി, മായാശ്രീ അരുൺ എന്നിവരും ജെ ബേബിയിൽ അഭിനയിക്കുന്നു.
സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം എന്നും എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഒരുക്കിയ സിനിമയാണിതെന്നും സംവിധായകൻ സുരേഷ് മാരി പറഞ്ഞു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ ബേബി’ റിലീസ് ചെയ്യുന്നത്. പി ആർ ഓ -പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക