തിരുവനന്തപുരം ജില്ലയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് 15ൽ ഏറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഉള്ള സ്പൈസി റസ്റ്റോറന്റിൽ നിന്ന് അൽഫാം, ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് സ്പൈസി റസ്റ്റോറന്റ് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമായതിനെ തുടർന്ന് ഹോട്ടൽ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടക്കുകയായിരുന്നു
ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് 15ലേറെ പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചതോടെ നഗരസഭ ഹെൽത്ത് സ്ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് റസ്റ്റോറന്റ് പൂട്ടുകയും ചെയ്തു.
നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ മാംസം ഉൾപ്പെടെയുള്ളവ ഇവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. റസ്റ്റോറന്റിലെ ജീവനക്കാരുടെ മുറിയിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുക്കുക കൂടി ചെയ്തതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക