വേനല്‍ക്കാലമായതോടെ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികം ഡിമാന്‍ഡുള്ള പഴമേതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ ഉത്തരം പറയാം, തണ്ണിമത്തന്. ഇത് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. കൊടും ചൂടത്ത്, അകത്ത് അല്പം തണുപ്പ് പകരാന്‍ ഒരു കഷ്ണം തണ്ണിമത്തന് കഴിക്കാന്‍ താത്പര്യപ്പെടാത്തവരുണ്ടാകുമോ?
ചൂടുകാലത്ത് ഏറ്റവും സുലഭമായി ലഭിക്കുന്നതും എല്ലാവർക്കും ഇഷ്ടപ്പെട്ടതുമായ തണ്ണിമത്തൻ കൊണ്ട് വളരെ രുചികരവും ഏറെ വ്യത്യസ്തവുമായ ഒരു മൊജിറ്റോ തയാറാക്കാം. എങ്ങനെയാണ് തണ്ണിമത്തൻ മൊജിറ്റോ തയാറാക്കുന്നതെന്നു നോക്കാം.
ചേരുവകൾ
തണ്ണിമത്തൻ
നാരങ്ങാ
പുതിനയില
ഉപ്പ്
തയാറാക്കേണ്ട വിധം
തണ്ണിമത്തൻ ഒരു സ്പൂൺ ഉപയോഗിച്ച് ഗ്ലാസ്സിലേക്കു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കിയ ചെറുനാരങ്ങയും ഇതിനൊപ്പം തന്നെ ചേർക്കാവുന്നതാണ്. കുറച്ചു പുതിനയിലയും കൂടെ ഗ്ലാസിലേക്കു ഇട്ടതിനു ശേഷം ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഇനി ഐസ് ക്യൂബുകളാണ് ചേർക്കേണ്ടത്. ഒരു നുള്ള് ഉപ്പും വട്ടത്തിൽ അരിഞ്ഞ ചെറുനാരങ്ങയും കുറച്ചു പുതിനയിലയും സ്കൂപ് ചെയ്തെടുത്ത കുറച്ചു തണ്ണിമത്തനും കൂടി ഗ്ലാസ്സിലേക്കു ചേർക്കാം. ഇനി ഗ്ലാസ് നിറയുന്നത് വരെ സ്പ്രൈറ്റ് കൂടി ഒഴിക്കുന്നതോടെ മോജിറ്റോ തയാറായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക