നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ലാവണ്ടർ ഓയിലിന്റെ സുഗന്ധം തന്നെയാണ് ഇതിന്റെ പ്രത്യേകത. മണത്തിലും നിറത്തിലും മാത്രം ഒതുങ്ങുന്നതല്ല ഈ എണ്ണയുടെ സവിശേഷതകൾ. ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. തലവേദനയ്ക്ക് ആശ്വാസം നല്‍കാനും ലാവണ്ടർ ഓയില്‍ ഉപയോഗിക്കാറുണ്ട്. ലാവണ്ടർ ഓയിലിന്റെ മറ്റ് ഗുണങ്ങള്‍ നോക്കാം.
- ആന്റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാൽ മുഖക്കുരുവിന് നല്ലൊരു പ്രതിവിധി കൂടെയാണ് ലാവണ്ടർ ഓയിൽ.
- മൈഗ്രേയ്ന് ഉള്ളവര്‍ക്ക് ലാവണ്ടർ ഓയില്‍ ഒരു ആശ്വാസമാകും. തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ഓയിൽ ഉപയോഗിക്കാം. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്റെ മണം ശ്വസിക്കാവുന്നതാണ്.
- സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ഓയിൽ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന് കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ലാവണ്ടർ ഓയില്‍ മണപ്പിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നത്.
- ലാവണ്ടർ ഓയിലിന്റെ ഉപയോഗം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ എണ്ണം മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും.
- കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ഓയിലിന്റെ സുഗന്ധം ലഭ്യമാക്കുന്നത് ഉറക്കത്തിന് നല്ലതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണ എണ്ണകളോടൊപ്പം ലാവണ്ടർ ഓയിൽ മിക്സ് ചെയ്ത് ശരീരത്തിൽ മസാജ് ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കുളിക്കാനുള്ള വെള്ളത്തിലും വേണമെങ്കിൽ ലാവണ്ടർ ഓയിൽ ചേർക്കാം.
- മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ലാവണ്ടർ ഓയിൽ മുഖത്ത് സ്പ്രേ ചെയ്യുകയും ഫേസ് പാക്കുകളില്‍ ചേര്‍ക്കുകയോ ചെയ്യാം.
- തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും.
- ബാക്ടീരിയല്‍ ഇന്ഫക്ഷന് കുറക്കാന്‍ ഉപയോഗിക്കാവുന്ന നല്ലൊരു ഓയില്‍ ആണ് ലാവണ്ടര്‍ ഓയില്‍. പ്രത്യേകിച്ച് സ്ത്രീകൾക്ക് യോനീ ഭാഗത്ത് മണവും ദുര്‍ഗന്ധവും കുറയക്കാന്‍ ലാവണ്ടര്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക