മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൈഗ്രേൻ. വേദനസംഹാരികൾ ഉപയോഗിച്ചാണ് പലരും മൈഗ്രേനെ പ്രതിരോധിക്കുന്നത്. പിരിമുറുക്കം, ടെൻഷൻ, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം ആളുകളിൽ തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൈഗ്രൈൻ ഒരു ജീവിതശൈലി രോഗമാണ്. സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. മൈഗ്രേന് തലവേദനയോടൊപ്പം ഛർദ്ദിലും തലചുറ്റലും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും മൈഗ്രേനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.
- അവക്കാഡോ: അവക്കാഡോ കഴിക്കുന്നത് മൈഗ്രേനെ ചെറുക്കാൻ നല്ലതാണ്. അവക്കാഡോയിൽ ലൂടെയ്നും സിസാന്തിനും അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കും.
- അത്തി പഴം: അത്തിപ്പഴം ശരീരത്തിന് വളരെ നല്ലതാണ്. പൊട്ടാസ്യം കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അത്തിപ്പഴം കഴിക്കുന്നത് വീക്കം കുറക്കും. മൈഗ്രേൻ തടയുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.
- സാൽമൺ: ഒമേഗ 3 ഫാറ്റി അസിഡുകളും വിറ്റമിൻ ബി-2 വും നിറഞ്ഞ സാൽമൺ മത്സ്യം രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കട്ടപിടിക്കൽ കുറക്കുന്നു. സാൽമൺ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലവേദനയ്ക്ക് ഉത്തമമാണ്.
- മധുരക്കിഴങ്ങ്: വിറ്റാമിൻ സി, വിറ്റാമിൻ ബി12, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് മധുരക്കിഴങ്ങ്. ഇത് തലവേദന കുറക്കാനും സഹായിക്കുന്നു.
- തണ്ണീർ മത്തനും കാരറ്റും: നിർജലീകരണമാണ് മൈഗ്രേന്റെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, കാരറ്റ് തുടങ്ങിയവ മൈഗ്രേൻ കുറയ്ക്കുന്നതിന് സഹായിക്കും.
- യോഗർട്ടും തൈരും: യോഗർട്ടും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൈഗ്രേൻ വരാൻ ഉള്ള സാധ്യത കുറക്കും. തലവേദനയെ ഫലപ്രദമായി പ്രതിരോധിക്കുന്ന റൈബോഫ്ളാവിൻ/വിറ്റാമിൻ ബി2 തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയെ പ്രതിരോധിക്കാൻ സഹായിക്കും.
- നാരങ്ങ നീര്: വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ നീരിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. തലവേദന വരുമ്പോൾ ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
- ക്വിനോവ, കേൽ: ക്വിനോവ വിറ്റാമിൻ് ബി2, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് തലവേദനയെ പ്രതിരോധിക്കും. കേലിലെ ഒമേഗ 3യും നാരുകളും തലവേദനക്ക് മികച്ച പരിഹാരമാണ്.
- കറുവപട്ട: കറുവപട്ട പൊടിച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. അരമണിക്കൂറെങ്കിലും ഇത്തരത്തിൽ കറുവപട്ട പേസ്റ്റ് നെറ്റിയിൽ പുരട്ടുന്നത് തലവേദനയിൽ നിന്ന് ആശ്വാസം നൽകും.
- ശരീരത്തിലെ വെള്ളം അളവ് കൃത്യമായി നില നിര്‍ത്തുക. അതായത് ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. ഡീഹൈഡ്രേഷന് വരാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ മറ്റൊന്നാണ് ആവശ്യത്തിന് ഉറക്കമെന്നത്. ഉറക്കം കുറയുന്നത് മൈഗ്രേന് വരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. മൈഗ്രേന് കാരണമാകുന്ന ഉറക്കം എത്ര വേണമെന്നുള്ളത് പലര്‍ക്കും പല തരമായിരിയ്ക്കും. ഇതിന് അനുസരിച്ച് ഉറക്കം നിജപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക