കൊച്ചി: സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കുകളെ ആശ്രയിക്കുന്നവരാണ് നിങ്ങളെങ്കിൽ പ്രധാനമായും ഈ ദിവസങ്ങൾ ശ്രദ്ധിക്കണം. ബാങ്കിംഗ് അവധികൾ അറിഞ്ഞ ശേഷം ഇടപാടുകൾക്കായി സജ്ജമാകുക. ഈ മാസം നിരവധി അവധികളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ മാർച്ച് മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.
സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് അവധി.
മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.
കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങൾ
മാർച്ച് 3: ഞായറാഴ്ച
മാർച്ച് 8: മഹാശിവരാത്രി
മാർച്ച് 9: രണ്ടാം ശനിയാഴ്ച
മാർച്ച് 10: ഞായറാഴ്ച
മാർച്ച് 17: ഞായറാഴ്ച
മാർച്ച് 23: നാലാം ശനിയാഴ്ച
മാർച്ച് 24: ഞായറാഴ്ച
മാർച്ച് 29: ദുഃഖവെള്ളി
മാർച്ച് 31: ഞായറാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക