ഒട്ടേറെ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് യൂക്കാലിപ്റ്റസ്. കാലങ്ങളായി ഒരു ആയുര്‍വേദ ഒറ്റമൂലിയായി ഇത് ഉപയോഗിച്ചുവരുന്നു. പേശികളുടെയും സന്ധികളുടെയും വേദനസംഹാരികളിലും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക്കും പെര്‍ഫ്യൂമും സൗന്ദ്രര്യസംവര്ദ്ധകവും ടൂത്ത്പേസ്റ്റുകളിലെ ഫ്ളേവറുമൊക്കെയായി യൂക്കാലി അവതരിക്കുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ചൈനയിലും ഇന്ത്യന്‍ ആയുര്‍വ്വേദത്തിലും ഗ്രീക്ക് വൈദ്യത്തിലും യൂറോപ്യന്‍ ചികിത്സാരീതിയിലും യൂക്കാലിക്ക് ഇടമുണ്ട്.
ചുമ ഒഴിവാക്കാന്‍ പാരമ്പര്യമായി യൂക്കാലിപ്റ്റസ് തൈലം ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് ചുമയൊ ജലദോഷമോ ഇല്ലാതെ തന്നെയും ശരീരത്തില്‍ കഫം കെട്ടിക്കിടക്കാം. യൂക്കാലിപ്റ്റസ് ഓയില്‍ ചുമയെ ചികിത്സിക്കാന്‍ മാത്രമല്ല, കഫം പുറത്തെടുക്കാനും സഹായിക്കുന്നു.
ഇത് ആന്റിമൈക്രോബയലുമാണ്. മൗത്ത്വാഷിലും ദന്തമരുന്നുകളിലും ഇത് ഉപയോഗിക്കുന്നു. ഇതൊരു ഇന്‍സെക്ട് റപ്പല്ലന്റുമാണ്. കൊതുകിനെയും ഈച്ചയെയും ചെള്ള്,പേന്‍ എന്നിവയെയും ഇത് ഉപയോഗിച്ച് അകറ്റി നിര്‍ത്താം. വാതത്തിനും ജലദോഷം മൂലം അടഞ്ഞ മൂക്ക് തുറക്കുന്നതിനും മുറിവിനും പൊളളലിനും അള്‍സറിനും തണുപ്പുകുരുവിനും ബ്ലാഡര്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും ഫ്ളൂവിനും ഔഷധമാണ് യൂക്കാലിപ്റ്റസ്.
എന്നാൽ കേശ, ചർമ്മ സംബന്ധമായ ആവശ്യങ്ങൾക്കും യൂക്കാലിപ്റ്റസ് എണ്ണ ഉപയോഗിച്ച് നോക്കിയാലോ. ഇന്ന് പല ആളുകളും രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങൾക്ക് പകരം പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളിലേക്ക് മാറാൻ താൽപ്പര്യപ്പെടുന്നു. ഇങ്ങനെയുള്ള എല്ലാവർക്കും അവശ്യ എണ്ണകൾ മികച്ച ഗുണങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ഇന്നത്തെ കാലത്ത്, നിരവധി അവശ്യ എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ പ്രധാനമായ യൂക്കാലിപ്റ്റസ് എണ്ണയുടെ അത്ര അറിയപ്പെടാത്ത ഗുണങ്ങളാണ് ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും ശരിക്കും കരുത്ത് പകരുന്നു എന്നുള്ളത്.
യൂക്കാലിപ്റ്റസ് ഗ്ലോബുലസ് പ്ലാന്റിൽ നിന്ന് വാറ്റിയെടുക്കൽ രീതിയിലൂടെയാണ് യൂക്കാലിപ്റ്റസ് എണ്ണ ലഭിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങൾ അത് നേർപ്പിക്കേണ്ടതുണ്ട്.
യൂക്കാലിപ്റ്റസ് എണ്ണയിൽ മെത്തനോൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും തലയിലെ ചൊറിച്ചിലിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.
യൂക്കാലിപ്റ്റസ് എണ്ണയിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. അതായത്, ശിരോചർമ്മത്തിലെ ഏതെങ്കിലും തരത്തിലുള്ള ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധയെ ഇത് തടയും.
ശൈത്യകാലം ചർമ്മത്തെ വരണ്ടതും മങ്ങിയതുമാക്കുന്നു. ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്ന ഫാറ്റി ആസിഡായ ചർമ്മത്തിന്റെ സെറാമൈഡ് ഉള്ളടക്കം വർദ്ധിപ്പിക്കാനുള്ള കഴിവുള്ള ശക്തമായ ഘടകമാണ് യൂക്കാലിപ്റ്റസ് എണ്ണ.
സൂര്യതാപം എൽക്കുക എന്നത് ശരിക്കും വേദനാജനകമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. യൂക്കാലിപ്റ്റസ് എണ്ണ വീക്കം തടയുന്നതും ശാന്തവുമായ സ്വഭാവസവിശേഷതകൾ സൂര്യതാപത്തിനും ചുവന്ന തടിപ്പിനും ഉള്ള ഉത്തമ പരിഹാരമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക