വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ കാര്യം അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്.
ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം എസ് യു അരുൺകുമാറാണ് സംവിധാനം ചെയ്യുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് മാസത്തിൽ ‘ചിയാൻ 62’ ചിത്രീകരണം ആരംഭിക്കും.
ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിക്കുന്ന ‘ചിയാൻ 62’ വിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 2024 ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. പി.ആർ.ഒ -പ്രതീഷ് ശേഖർ.
‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ജനഗണമന’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആരാധകരുടെ പ്രശംസ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക