‘ഭ്രമയുഗം’ കണ്ട അനുഭവം വിവരിച്ച് നടനും സംവിധായകനുമാ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവർത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് പറയുന്നത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നത് എന്ന അത്ഭുതവും അനുരാഗ് കശ്യപ് വ്യക്തമാക്കി. മലയാളി പ്രക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സിനെയും അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു. മെയിൻ സ്ട്രീം ഫിലിം മേക്കിങ്ങിന്റെ ആത്മവിശ്വാസം കാണിക്കുന്ന മികച്ച വർക്കാണ് മഞ്ഞുമ്മൽ ബോയ്സെന്ന് അനുരാഗ് അഭിപ്രായപ്പെട്ടത്.
‘അസാധാരണമായ നിലവാരമുള്ള മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിൽ കൊണ്ടെത്തിച്ചു. എന്നതിൽ ഞാൻ വളരെയധികം അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ സാധിക്കു. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്,’ അനുരാഗ് കശ്യപ് വ്യക്തമാക്കി.
അതേസമയം ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 15 ന് ഭ്രമയുഗം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയേറ്ററുകളിലെത്തി ഒരു മാസം തികയുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക