ഹോളിവുഡ് താരം ഗാൽ ഗാഡോട്ട് നാലാമതും അമ്മയായി. നടി തന്നെയാണ് മകളെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഓറി എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ‘എന്റെ വെളിച്ചം’ എന്നർത്ഥം വരുന്ന ഹീബ്രു വാക്കാണ് ഓറി.
തങ്ങളുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവന്നതിനാലാണ് മകൾക്ക് ഓറി എന്ന് പേരിട്ടതെന്ന് ഗാൽ പറഞ്ഞു. ഗർഭാവസ്ഥ അത്ര എളുപ്പമായിരുന്നില്ലെന്നും നടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കുഞ്ഞിനൊപ്പം ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്.
ഗാൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഹോളിവുഡ് താരങ്ങൾ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാൽ ഗാഡോട്ട്-ഗാഡോട്ട് ജറോൺ ദമ്പതികളുടെ നാലാമത്തെ മകളാണ് ഓറി. അൽമ, മായ, ഡാനിയേല എന്നിങ്ങനെയാണ് മറ്റു മക്കളുട പേര്.
അതേസമയം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന സ്പൈ ത്രില്ലർ ചിത്രത്തിലാണ് ഗഡോട്ട് ഒടുവിലായി അഭിനയിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുല്ല സിനിമയിൽ ബോളിവുഡ് താരം ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയിരുന്നു. ഡിസ്നിയുടെ സ്നോ വൈറ്റിലെ ഈവിൾ ക്വീൻ എന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഗാൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക