സംഗീതത്തിന് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത ഒരു സ്വാധീനമുണ്ട്. മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ അൽപ്പം സംഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
രാവിലെ ഉറക്കം എഴുന്നേറ്റ് കുറച്ചു നേരം സംഗീതം ആസ്വദിക്കാൻ ഒന്നു ശ്രമിച്ചൂ നോക്കൂ…
സംഗീതം എങ്ങനെയാണ് നമ്മളിൽ പ്രവർത്തിക്കുക എന്നല്ലേ അറിയേണ്ടത്… സംഗീതം ആസ്വദിക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിലൂടെ നമ്മൾ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്ട്രെസ് എന്നിവ കുറയ്ക്കാന്‍ പാട്ട് കേൾക്കൽ വളരെ നല്ല മാര്‍ഗമാണ്. സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്.
കൂടാതെ സംഗീതം ആസ്വദിക്കുന്നത് നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെച്ചുനോക്കു. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക