മലയാള സിനിമയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച വർഷമാണ് 2024. ഒരു മാസം തന്നെ മൂന്ന് അൻപത് കോടി ക്ലബ്ബും ഒരു 100 കോടി ക്ലബ്ബ് സിനിമയുമാണ് മലയാളികൾക്ക് കിട്ടിയത്. മഞ്ഞുമ്മൾ ബോയ്സ്, പ്രേമലു, ഭ്രമയുഗം എന്നിവയാണ് ആ സൂപ്പർ ഹിറ്റ് സിനിമകൾ. ഇതിന്റെ പട്ടികയിൽ അതായത് മാർച്ചിലും ഒട്ടനവധി സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലെ ആദ്യ ചിത്രമാണ് തങ്കമണി.
ചിത്രം റിലീസായി ഒരുദിവസം പിന്നിടുമ്പോൾ ആദ്യദിനം ദിലീപ് ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 95 ലക്ഷമാണ് ഒപ്പണിംഗ് ഡേയിൽ ചിത്രം സ്വന്തമാക്കിയത്. കേരളത്തിലെ മാത്രം കണക്കാണിത്.
ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിർമാതാക്കൾക്ക് വേണ്ടി ഹൈകോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’ ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അമ്പതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക