പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാനത്ത് എത്തുന്നു. മാര്‍ച്ച് 15നാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. പാലക്കാട് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ഇത് ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.
അവസാനമായി ഫെബ്രുവരി 27നാണ് മോദി കേരളത്തില്‍ എത്തിയത്. ആഴ്ചകള്‍ക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്ത് വരുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാനത്തെ രണ്ട് സന്ദര്‍ശനങ്ങള്‍ നടന്നത്. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് തിരുവനന്തപുരത്ത് മോദി എത്തിയത്.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമായിരുന്നു മോദി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിൽ എത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക