ബെംഗളൂരു: ബെംഗളൂരുവിൽ 25 കാരിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെംഗളൂരുവിലെ ഫ്ലാറ്റിലെ മൂന്നാം നിലയിൽ തിങ്കളാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നയായ അവസ്ഥയിലായിരുന്നു മൃതദേഹമെന്നും മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
പ്രാഥമിക പരിശോധനയിൽ യുവതി പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് അറിയാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. 25 വയസ് പ്രായം തോന്നിക്കുമെന്നും സംഭവം കൊലാപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കൊലയ്ക്ക് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ യുവതിക്കൊപ്പം ഫ്ലാറ്റിൽ വന്നിട്ടുണ്ടെന്നും വിവരമുണ്ട്. മൃതദേഹത്തിൽ മുറിവുകളോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പീഡനത്തെക്കുറിച്ചും മരണ കാരണത്തെ കുറിച്ചും കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ പറ്റൂവെന്നും പൊലീസ് പറയുന്നു.
മാർച്ച് 10നാണ് സംഭവം ശ്രദ്ധയിൽ അറിയുന്നത്. മുറിയിൽ പുതപ്പിൽ പൊതിഞ്ഞ് കിടന്ന യുവതിയെ കാണുകയായിരുന്നു. പിറ്റേന്നാണ് മുറിയിൽ നിന്ന് ദുർഗന്ധം വരുന്നത്. തുടർന്നുള്ള പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കാണുന്നത്. സംഭവ സ്ഥലത്ത് നിന്നും വെളുത്ത പൊടിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക