ചിലര്‍ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കാന്‍ കൊതി വരാറുണ്ട്. ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മൂലമാകാം പഞ്ചസാരയുടെ അമിതമായ ആസക്തി സാധാരണയായി വരാറ്. ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ മഗ്നീഷ്യം ഒരു വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് മഗ്നീഷ്യത്തിന്റെ അഭാവം കാരണം പഞ്ചസാരയുടെ ആസക്തി ഉണ്ടാകുന്നത്. അതിനാൽ, ഈ ആസക്തിയെ തടയാന്‍ സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആണ് ഇതിനൊരു പരിഹാരം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്ത് പഞ്ചസാരയുടെ ആസക്തിയെ തടയാൻ കഴിയും.
ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ പ്രധാനമാണ്. മാനസികാരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം നമ്മെ സഹായിക്കുന്നു. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളിലേക്കും നയിച്ചേക്കാം. തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം, എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ തുടങ്ങിയവയൊക്കെ മഗ്നീഷ്യത്തിന്റെ അഭാവം മൂലമാകാംഉണ്ടാവുക .
ഡാര്‍ക്ക് ചോക്ലേറ്റ് മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 176 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങുന്നു. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സ്ഥിരമാക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
100 ഗ്രാം മത്തങ്ങക്കുരുവില്‍ 592 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.നേന്ത്രപ്പഴത്തിലും മഗ്നീഷ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക