സാംസങ് ഗാലക്സി എം 15 5 ജി ആഗോളതലത്തില്‍ അവതരിപ്പിച്ചു. 50 എംപി ക്യാമറക്കൊപ്പം മികച്ച ഫീച്ചറുകള്‍ ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. സാംസങ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സാംസങ് ഗാലക്സി എ 15 5ജി എന്ന ഫോണിന്റെ റീബ്രാന്‍ഡ് പതിപ്പാണ് പുതിയ ഗാലക്സി എം 15 എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
19,499 രൂപ മുതല്‍ ആയിരുന്നു ഗാലക്സി എ 15 5ജിയുടെ വില ഇന്ത്യയില്‍ ആരംഭിച്ചിരുന്നത്. ഫോണിന്റെ അടിസ്ഥാന വേരിയന്റിന് ആയിരുന്നു ഈ വില. 8 ജിബി റാം 128 ജിബി സ്റ്റോറേജും ആയിരുന്നു ഈ ഫോണിന് ഉണ്ടായിരുന്നത്. 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും സാംസങ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതിന്റെ വില 22,499 രൂപ ആയിരുന്നു വില.
അതേസമയം, ഗ്രേ, ഡാര്‍ക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ ഗാലക്സി എം 15 സാംസങ് ആഗോളതലത്തില്‍ എത്തിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ 800 nits തെളിച്ചവും വാഗ്ദാനം ചെയ്യുന്ന 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആണ് കാണാന്‍ സാധിക്കുന്നത്.
ആന്‍ഡ്രോയിഡ് 13ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ-കോറിന്റെ ചിപ്സെറ്റാണ്. എന്നിരുന്നാലും മീഡിയടെക് ഡൈമന്‍സിറ്റി 6100+ ചിപ്സെറ്റ് ആയിരിക്കും ഇത് എന്നാണ് പറയപ്പെടുന്നത്. ഗാലക്സി എം 15ന്റെ അടിസ്ഥാന വേരിയന്റിന് 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കുന്നതാണ്.
ആക്സിലറോമീറ്റര്‍, ഗൈറോ സെന്‍സര്‍, ജിയോമാഗ്നറ്റിക് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, വെര്‍ച്വല്‍ പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഗാലക്സി എം 15ന്റെ മറ്റ് സെന്‍സറുകള്‍. 6,000mAh ആണ് ഈ ഫോണിലെ ബാറ്ററിയുടെ കപ്പാസിറ്റി. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയും ഈ ബാറ്ററിയ്ക്കായി സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക