വീട്ടിലെ പൊടിശല്യം ഒരു തലവേദനയാണ്. കൂടാതെ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും അലര്‍ജി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടിലുള്ളവർക്ക് ചുമയും തുമ്മലും ശ്വാസംമുട്ടും പോലുള്ള അസുഖങ്ങൾ വരുന്നതിന്റെ പ്രധാന കാരണവും ഈ പൊടി തന്നെയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പൊടിയെ വീട്ടിൽ നിന്നും പൂർണമായി തുടച്ചുനീക്കുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. പൊടിയൊന്നുമില്ലാതെ എങ്ങനെ വീടിനെ വൃത്തിയാക്കാം എന്ന് ചിന്തിക്കുന്നവരാരിക്കും മിക്കവരും. അതിനായി ചില ടിപ്സുകൾ ഉപയോഗിക്കാം.
- പൊടി അടിഞ്ഞു കൂടാന്‍ കാരണമാകുന്ന ചില വസ്തുക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതില്‍ ഉള്‍പ്പെടും.
- പുസ്തകങ്ങളും പേപ്പറുകളും സൂക്ഷിക്കാൻ പ്രത്യേകമായ അറകളുണ്ടാക്കുന്നതും പൊടിയെ ചെറുക്കാൻ സഹായിക്കുന്നതാണ്. ഉപയോഗിക്കാത്ത തുണികളും ഇപ്രകാരം സൂക്ഷിക്കുന്നതാണ് ഉചിതം.
- കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പറ്റ് കഴിവതും ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ പൊടി കൊണ്ടുവരുന്നതാണ് കാര്‍പറ്റ്. ഇനി കാര്‍പറ്റ് ഇട്ടേ കഴിയൂ എന്നുണ്ടെങ്കില്‍ അവ ദിവസവും വൃത്തിയാക്കുക, ഇതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കാം.
- ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.
- ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുകയില്ല.
- റോഡിനു അടുത്താണ് വീടെങ്കില്‍ ജനലുകള്‍ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകള്‍ തുറന്നു വയ്ക്കാം. നല്ല ഡോര്‍ കര്ട്ടന് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
- മരം കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല് പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും വാര്‍ണിഷ് അടിക്കാം.
- വളർത്തുമൃഗങ്ങളെ നമുക്കെല്ലാവർക്കും ഇഷ്ടമാണെങ്കിലും അവരുടെ ദേഹത്തുണ്ടാകുന്ന പൊടിയും രോമവും അമിതമായി ശ്വസിക്കുന്നത് മനുഷ്യന് ദോഷമാണ്. അതുകൊണ്ട് വളർത്തുമൃഗങ്ങളെ ബാത്റൂമിലോ, സ്ഥിരമായി നിങ്ങൾ പെരുമാറാത്ത മറ്റേതെങ്കിലും മുറിയിലോ വെച്ച് വൃത്തിയാക്കുക.
- പൊടി അടിഞ്ഞുകൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ് വീട്ടിലെ ഫാനുകള്‍. ഫാനിലെ പൊടി ആഴ്ചതോറും തുടയ്ക്കണം.
- എസി വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടിഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള ‘ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്സോര്‍ബ്ഷന്‍’ഉള്ളവ വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക