വീടുകളിൽ ചിതൽ കയറുന്നത് തീരാതലവേദനയാണ്. വീട്ടിനുള്ളിലെ ഇന്‍സുലേഷനും തടികൊണ്ടുള്ള സാമഗ്രികളുമെല്ലാം ഇവ നശിപ്പിക്കുകയും ചെയ്യും. ചിതലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ചുവരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്ന മഴക്കാലത്താണ് ഇവയുടെ ശല്യം കൂടുതൽ. ചിതലിനെ തുരത്താന്‍ വിപണിയില്‍ പല രാസവസ്തുക്കളും ലഭ്യമാണെങ്കിലും ഇവയുടെ ഉപയോഗം പലപ്പോഴും നമ്മളിൽ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.
ചിതലിനെ തുരത്താന്‍ ധാരാളം പ്രകൃതിദത്തമാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
- അമിത ചൂടിലും അമിത തണുപ്പിലും നിലനിൽക്കാൻ ചിതലുകൾക്ക് സാധിക്കില്ല. ഫർണിച്ചറുകളിലാണ് ചിതലുകൾ ഇടംപിടിച്ചിരിക്കുന്നതെങ്കിൽ വെയിലത്ത് വയ്ക്കുന്നത് അവയെ തുരത്താനുള്ള എളുപ്പമാർഗമാണ്.
- ചിതൽ ബാധിച്ച ഭാഗങ്ങളിൽ 120 ഡിഗ്രി ഫാരൻഹീറ്റോ അതിലധികമോ ചൂട് പ്രയോഗിക്കാം. അതേപോലെ മൈനസ് 20 ഡിഗ്രി ഫാരൻഹീറ്റിൽ അരമണിക്കൂർ നേരം തടി ഉൽപന്നങ്ങൾക്ക് തണുപ്പേകുന്നതും ചിതലുകളെ ഒഴിവാക്കാൻ സഹായിക്കും.
- ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക
- വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച മിശ്രിതം ചിതലുള്ള ഭാഗത്ത് തളിച്ചാലും ചിതല് പമ്പ കടക്കും.
- ചിതലിന്റെ ആക്രമണം ഉണ്ടാകുമെന്ന് സംശയം തോന്നിയാല്‍ മര ഉത്പന്നങ്ങളില്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ മതി. ചിതല് പിന്നെ ആ വഴിയ്ക്ക് വരില്ല.
- വിനാഗിരിയും ചിതലിനെ തുരത്താനുള്ള ഫലപ്രദമാര്ഗങ്ങളില് ഒന്നാണ്. വിനാഗിരിയുടെ സാന്നിധ്യം ചിതല് മുട്ടകളെ നശിപ്പിക്കുന്നു.
- ചിതലിനെതിരെയുള്ള ഫസ്റ്റ് എയിഡ് മണ്ണെണ്ണ. ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുക. ചിതല് പമ്പ കടക്കും. കുമ്മായം ഇല്ലാതെ മണ്ണെണ്ണ നേരിട്ടും പ്രയോഗിക്കാം.
- ചിതലിനെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് ഓറഞ്ച്. ഓറഞ്ച് ഓയില്‍ ചിതല് ഉള്ള ഭാഗത്ത് തളിയ്ക്കുക. ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിക്കണം. ഓറഞ്ച് ഓയില്‍ വീട്ടില്‍ വെച്ചുതന്നെ ഉണ്ടാക്കാവുന്നതാണ്.
- സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ചിതലിനെ കൊല്ലാനും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക. ചിതലിന്റെ ഉപദ്രവം ഇല്ലാതാകും.
- ചിതലിനെ തുരത്താൻ ഏറ്റവും എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഒരു മാർഗമാണ് ഇത്. കുറച്ചു വെള്ളം എടുത്ത് അതിൽ നന്നായി കറിയുപ്പ് അലിയിച്ച ശേഷം ചിതൽ ഉള്ളയിടത്ത് സ്പ്രേ ചെയ്തു കൊടുക്കാം.
- അൽപം പഞ്ഞി ഉപ്പു വെള്ളത്തിൽ മുക്കിയ ശേഷം ചിതൽ ബാധിച്ച ഇടത്ത് വച്ചാലും മതിയാകും. പഞ്ഞിയിലേക്ക് ആകർഷിക്കപ്പെടുന്ന ചിതലുകൾ ക്രമേണ നശിച്ചുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക