ക്രിക്കറ്റ് മത്സരങ്ങളിൽ ഓവറുകൾക്കിടയിൽ ‘സ്റ്റോപ്പ് ക്ലോക്ക്’ ഉപയോഗിക്കാനുള്ള നീക്കത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗീകാരം നൽകി. ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ ഓവറുകൾക്കിടയിൽ ‘സ്റ്റോപ്പ് ക്ലോക്ക് ഉപയോഗിക്കാനുള്ള നീക്കത്തിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡിസംബറിൽ ‘സ്റ്റോപ്പ് ക്ലോക്ക്’ മത്സരത്തിൽ ഉപയോഗിച്ചിരുന്നു. ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഈ സംവിധാനം ഉപയോഗിക്കാനാണ് ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നത്.
60 സെക്കൻഡ് മുതൽ കൗണ്ട് ഡൗൺ തുടങ്ങുന്ന ‘സ്റ്റോപ്പ് ക്ലോക്ക്’ ഓരോ ഓവർ കഴിയുമ്പോഴും ആണ് ഉപയോഗിക്കുക. പൂജ്യത്തിൽ എത്തുന്നതിനു മുൻപ് അടുത്ത ഓവർ എറിഞ്ഞിരിക്കണം എന്നാണ് നിബന്ധന. 60 സെക്കൻഡിൽ തുടങ്ങുന്ന കൗണ്ട് ഡൗൺ പൂജ്യത്തിൽ എത്തുന്നതിനു മുൻപ് അടുത്ത ഓവർ എറിഞ്ഞില്ല എങ്കിൽ ആദ്യം രണ്ട് മുന്നറിയിപ്പ് നൽകും.
വീണ്ടും ഇത് ആവർത്തിക്കുന്ന പക്ഷം 5 റൺ പിഴ നൽകുകയും ചെയ്യും. സ്റ്റോപ്പ് ക്ലോക്ക് സംവിധാനം ഉപയോഗിക്കുന്നതിന് ഇലക്ട്രോണിക് ക്ലോക്ക് ആണ് മത്സരത്തിൽ ഉപയോഗിക്കുക. ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിൽ സെമി, ഫൈനൽ മത്സരങ്ങൾക്ക് പകരം ദിനം അനുവദിക്കാനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക