ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ഹനുമാൻ സന്നിധിയില്‍ എത്തി മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ സര്‍വ ദോഷങ്ങളും ആകുന്നുമാറി സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
ആയുരാരോഗ്യത്തിനായി വടമാലയും മനസ്സന്തോഷത്തിനും സമാധാനത്തിനും സിന്ദൂരക്കാപ്പ് സമര്‍പ്പിക്കുകയും കാര്യവിജയത്തിനായി വെണ്ണക്കാപ്പ് സമര്‍പ്പിക്കുയും ചെയുന്നത് നല്ലതാണ് എന്ന വിശ്വാസം.
വിവാഹ തടസങ്ങൾ മാറികിട്ടാനും സർവ സമൃദ്ധിക്കും വെറ്റിലമാല വഴിപാട് ആയി സമര്‍പ്പിച്ചാല്‍ നല്ലതാണ്. സര്‍വദുഃഖദുരിതങ്ങളില്‍ നിന്നും ഭക്തിയോടെയും സമര്‍പ്പണ മനോഭാവത്തോടു കൂടിയും പ്രാര്‍ത്ഥിച്ചാല്‍ ഹനൂമാന് സ്വാമി എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക