സൗന്ദര്യം വർധിപ്പിക്കാൻ പല മരുന്നുകൾ മുഖത്ത് പരീക്ഷിക്കാറുണ്ട്. വീട്ടിലെ ചില പൊടി കൈകൾ മുതൽ കെമിക്കൽ ക്രീമുകൾ വരെ ഈ ലിസ്റ്റിൽ പെടുന്നു. എന്നാൽ പ്രകൃതിദത്തമായ ചിലത് മുഖത്ത് പരീക്ഷിക്കുന്നതിൽ തെറ്റില്ല അതിൽ ഒന്നാണ് പപ്പായ. എല്ലാ വീടുകളിലും സ്ഥിരം കാണുന്ന ഒന്നാണ് പപ്പായ. കഴിക്കാൻ മാത്രമല്ല സൗന്ദര്യ വർദ്ധനവിനും ഇത് ഉപയോഗിക്കാം.
വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത് രോഗങ്ങള്‍ വരുന്നതില്‍ നിന്നും നമ്മെ രക്ഷിക്കും.
വീട്ടില്‍ നിന്ന് തന്നെ ചെയ്യാന്‍ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ ഫേഷ്യല്‍. ഇതില്‍ ആവശ്യമായ വൈറ്റമിന്‍ ‘എ’ ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോൾ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്.
പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചര്‍മ്മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും വളരെ നല്ലതാണ് പപ്പായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക