കനത്ത ചൂടിൽ നിന്നും രക്ഷ നേടുന്നതിനായി വിവിധതരത്തിലുള്ള ജ്യൂസുകളും എല്ലാം പരീക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ വളരെ നാച്ചുറൽ ഡ്രിങ്ക് ആയ കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ ക്ഷീണം അകറ്റുന്നതോടൊപ്പം ദാഹം ശമിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യുന്നതിനും സഹായകമാവും.
നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കരിക്കിൻ വെള്ളം. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനോടൊപ്പം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നതിനും കരിക്കിൻ വെള്ളം ദിവസവും കുടിക്കുന്നത് ഗുണം ചെയ്യും. ധാരാളം പൊട്ടാസ്യം അടങ്ങിയ ഒന്നായതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതിനും കരിക്കിൻ വെള്ളം സഹായിക്കുന്നുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് കരിക്കിൻ വെള്ളം. ശരീരത്തിലെ ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നതിനാവശ്യമായ പൊട്ടാസ്യവും ഉയർന്ന ബയോ ആക്ടീവ് എൻസൈമുകളും കരിക്കിൻ വെള്ളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റുകകളാലും വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമായ കരിക്കിൻ വെള്ളം ഗർഭിണികൾക്ക് കുടിക്കാവുന്ന ഒരു അമൂല്യ പാനീയമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ക്ഷീണം അകറ്റി ഉന്മേഷം പ്രധാനം ചെയ്യുന്നതിനും കരിക്കിൻ വെള്ളം സഹായിക്കുന്നുണ്ട്. കൊഴുപ്പ് അമിതമായി കരളിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ കരിക്കിൻ വെള്ളം ദിവസവും കുടിക്കുന്നത് ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക