ന്യൂയോര്‍ക്ക്: 2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്. ആപ്പിളിന്റെ ആദ്യ പതിപ്പ് ഐ ഫോണിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടു തന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ലേലത്തില്‍ വെക്കാറുണ്ട്.
വര്‍ഷം 2024 ആയിട്ടും സ്റ്റീവ് ജോബ്സ് അന്ന് പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ താല്പര്യത്തില് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ലേലത്തിന് പിന്നാലെ കൂടുന്ന ജനക്കൂട്ടം. വന്‍ തുകയ്ക്കാണ് പലപ്പോഴും ഈ ഐഫോണുകള്‍ ലേലത്തിന് വയ്ക്കാറുള്ളത്. ഇപ്പോഴിതാ ആദ്യ മോഡലിന് വീണ്ടുമൊരു ലേലം എത്തിയിരിക്കുന്നു.10000 ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്. പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 1.57 ലക്ഷത്തിലേറെ രൂപയ്ക്കാണ്. എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്. ലേലത്തിന് വെക്കുന്ന ഈ മോഡൽ 2007ൽ നിര്‍മിച്ചത് മുതല്‍ ഇതുവരെ തുറന്നിട്ടില്ല. ബോക് പീസാണ് ലേലത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക