എയർപോർട്ട് കൗൺസിൽ ഇന്റർ നാഷണൽ സേവന നിലവാരത്തിന് നൽകിവരുന്ന രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി തിരുവനന്തപുരം വിമാനത്താവളം. യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ‘മികച്ച ആഗമനം’ വിഭാഗത്തിൽ തിരുവനന്തപുരം വിമാനത്താവളം പുരസ്കാരം കരസ്ഥമാക്കിയത്.
ഒട്ടനവധി കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് രാജ്യാന്തര പുരസ്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. മികച്ച ലഗേജ് ഡെലിവറി സമയം, സൈനേജുകളുടെ പുനക്രമീകരണം, നിലവിലുള്ള ശുചിമുറികളുടെ നവീകരണം, കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കൽ, വിമാനത്താവള ജീവനക്കാർക്ക് സോഫ്റ്റ് സ്കില്‍ പരിശീലനം നൽകൽ തുടങ്ങിയവയെല്ലാം പരിഗണിച്ചു കൊണ്ടാണ് അവാർഡിന് തിരുവനന്തപുരം വിമാനത്താവളത്തെ തെരഞ്ഞെടുത്തത്.
യാത്രക്കാരിൽ നിന്നും എടുത്ത പ്രതികരണങ്ങളാണ് മികച്ച ആഗമനം വിഭാഗത്തിൽ തിരുവനന്തപുരം വിമാനത്താവളത്തെ പുരസ്കാര നേട്ടത്തിന് അർഹമാക്കിയത്. സാധാരണയായി യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന വിമാനത്താവളത്തിന് നൽകിവരുന്ന പുരസ്കാരമാണ് എ സി ഐ പുരസ്കാരം.
തിരുവനന്തപുരം വിമാനത്താവളത്തെ കൂടാതെ ബംഗളുരുവിലുള്ള കെംപഗൗഡ വിമാനത്താവളം, യു എ ഇ യിലുള്ള അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക