ധാരാളം പോഷകഗുണങ്ങൾ ഉൾപ്പെടുന്ന ഇലക്കറിയാണ് ചീര. ചുവന്ന ചീര പോലെ തന്നെ പാലക് ചീരയും ഔഷധഗുണങ്ങളുള്ള ചീരയാണ്. ഇരുമ്പ്, പ്രോട്ടീൻ, വൈറ്റമിൻ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും മുടിക്ക് ആരോഗ്യം നൽകുന്ന മറ്റ് ധാതുക്കളും അടങ്ങിയ ഒരു ഇലക്കറിയാണ് പാലക് ചീര.
ഈ പോഷകങ്ങൾ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാൻ ചീര ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
പാലക് ചീരയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയുകയും ചെയ്യും. വിറ്റാമിൻ ബി 9 എന്നറിയപ്പെടുന്ന ഫോളേറ്റ് മുടി വളർച്ച മന്ദഗതിയിലാക്കാനും മുടി കൊഴിയാനും ഇടയാക്കുന്നു.
ഹെയർ പായ്ക്കിനായി പാലക് ചീര പേസ്റ്റ് അൽപം തെെരും യോജിപ്പിച്ച് പായ്ക്ക് തയ്യാറാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളരാൻ ഉത്തമമാണ് ഈ ഹെയർ പാക്ക്.
പാലക് ചീര പേസ്റ്റും ഒരു മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിച്ച് മുടിയിൽ തേക്കുക. നന്നായി ഉണങ്ങിയ ശേഷം ഈ പാക്ക് ഹെബർ ഷാംപൂ ഇട്ട് ഗിച്ച് കഴുകി കളയുക. ഈ പാക്ക് പതിവായി പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക