സ്റ്റൈൽ, ലുക്ക്, ഗ്ലാമർ എന്നതിനൊക്കെ പര്യായമായി മലയാളത്തിൽ നിലവിലുള്ള ഒരേയൊരു പേര് മെഗാസ്റ്റാർ മമ്മൂട്ടിയുടേത് മാത്രമാണ്. പ്രായ ഭേദമന്യേ നിരവധി ആരാധകരാണ് മമ്മൂട്ടിക്ക് ഉള്ളത്. താരത്തിന്റെതായി പുറത്തുവരുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുള്ളത്.
താരത്തിന്റേതായി പുറത്തുവരുന്ന ഓരോ ചിത്രങ്ങൾക്കും ‘പ്രായം കൂടുന്തോറും സൗന്ദര്യം വർദ്ധിക്കുകയാണ്’ എന്നാണ് ആരാധകർ നൽകി വരുന്ന കമന്റുകൾ. ഇപ്പോൾ പങ്കുവെച്ച താരത്തിന്റെ ചിത്രവും അത്തരത്തിലൊന്നാണ്. തൊപ്പിയും പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസ് ഒക്കെ ധരിച്ച് ചുള്ളൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോ സിംഗപ്പൂരിൽ നിന്നും എടുത്തിട്ടുള്ളതാണ്.
സിംഗപ്പൂരിലെ ചരിത്രപ്രസിദ്ധമായ മെർലിയൻ ലയൺ ഫിഷ് പ്രതിമയുടെ അടുത്തുനിന്നും പകർത്തിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘റോബർട്ട് ജിൻസ്’ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭ്രമയുഗം’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 60 കോടി അടുപ്പിച്ചാണ് കളക്ഷൻ ഇനത്തിൽ നേടിയത്. ‘ടർബോ’ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക