കഴിഞ്ഞ വര്‍ഷമാണ് റെഡ്മി നോട്ട് 13 സീരീസ് ലോഞ്ച് ചെയ്തത്. അതിലെ ഏറ്റവും എളുപ്പത്തില്‍ വാങ്ങാവുന്ന മോഡലാണ് റെഡ്മി നോട്ട് 13 5ജി (Redmi Note 13 5G). 108എംപി ക്യാമറ, 12ജിബി റാം, അമോലെഡ് ഡിസ്പ്ലേ തുടങ്ങിയ മികച്ച ഫീച്ചറുകളുമായാണ് ഈ ഫോണെത്തിയത്.
റെഡ്മി നോട്ട് 13 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 17,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. അതേപോലെ 8 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയ്ക്കും 12ജിബി റാം + 256 ജിബി വേരിയന്റ് 21,999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്.
എന്നാലിപ്പോള്‍ റെഡ്മി നോട്ട് 13 5ജി സ്മാര്‍ട്ട്ഫോണിന് ഫ്ലിപ്പ്കാര്‍ട്ടില്‍ വന്‍ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. മുന്‍പ് 17,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി നോട്ട് 13 5ജിയുടെ പ്രാരംഭ വേരിയന്റ് ഇപ്പോള്‍ 16969 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലോഞ്ച് വിലയെക്കാള്‍ ഏതാണ്ട് ആയിരം രൂപയുടെ ഡിസ്കൗണ്ടിലാണ് ഫ്ലിപ്പ്കാര്‍ട്ട് ഇപ്പോള്‍ റെഡ്മി നോട്ട് 13 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ആകര്‍ഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. അതോടെയാണ് ഈ റെഡ്മി 5ജി ഫോണിന്റെ വില 15000 രൂപയിലേക്ക് എത്തുന്നത്.
എച്ച്എസ്ബിസി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 1500 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാല്‍ ഏതാണ്ട് 15000 രൂപ ബജറ്റില്‍ ഒരു 5ജി സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വേണമെങ്കില്‍ റെഡ്മി നോട്ട് 13 5ജിയെയും പരിഗണിക്കാവുന്നതാണ്.
ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 13 5ജിയിലുള്ളത്. 108MP മെയിന്‍ ക്യാമറ ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തെ നയിക്കുന്നു. പ്രധാന സെന്‍സറിനൊപ്പം 8MP അള്‍ട്രാ വൈഡ് സെന്‍സറും 2MPമാക്രോ സെന്‍സറും എത്തുന്നു. ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക