അജയ് ദേവ്ഗണ് നായകനായി റിലീസ് ചെയ്ത ചിത്രമാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് ശൈതാനിലൂടെ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ശെയ്ത്താൻ. ആഗോള ബോക്സ് ഓഫീസിൽ ശെയ്ത്താൻ നേടിയ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
മാധവനും ജ്യോതികയും പ്രധാനവേഷത്തിൽ എത്തിയ ഹൊറര്‍ ചിത്രം ശെയ്ത്താൻ ആഗോള ബോക്സ് ഓഫീസില്‍ ആകെ 174 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് വിവരം. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം വികാസ് ബഹ്ലാണ് നിർവഹിച്ചത്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഏറ്റവും അവസാനം പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് ഒരുക്കിയത്. അജയ് ദേവ്ഗണ് തന്നെയാണ് ഭോലാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ അജയ് ദേവ്ഗണ് മുമ്പ് സംവിധാനം ചെയ്ത യു മേം ഓര് ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.
ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം നടത്തിയ ഭോലായില്‍ തബു, സഞ്യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്രാജ് റാവു, അര്പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക