ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഒന്നാണ് കുങ്കുമപ്പൂ. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേർത്താൽ തന്നെ നിറയെ ഗുണങ്ങൾ ലഭിക്കും. സൗന്ദര്യസംരക്ഷണം മാത്രമല്ല ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതെന്നു അറിഞ്ഞിരിക്കാം.
ആർത്തവത്തിനു മുൻപായി സ്ത്രീകളിൽ കാണപ്പെടുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ എന്നിവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു. ഫെർട്ടിലിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും ഉൾപ്പെടുന്നു, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ കുങ്കുമപ്പൂ സഹായിക്കുന്നു.
കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ആരോഗ്യ വിദഗ്ധർ ഗർഭിണികൾക്ക് ഇത് ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വളരെ ഉപകാരപ്പെടും. കുങ്കുമപ്പൂവില്‍ ധാരാളം മാംഗനൈസ് അടങ്ങിയിട്ടുളളതിനാല്‍ അതിന്റെ സഡേറ്റിവ് എഫക്റ്റ് മെച്ചപ്പെട്ട ഉറക്കം നല്കാന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക