മൾബെറിപ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി പഴങ്ങൾ. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിൽ മൾബറി കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണ് മൾബെറി പഴങ്ങൾക്ക്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍, കാത്സ്യം തുടങ്ങിയവ ധാരാളമായുള്ള മൾബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകൾക്ക് മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി വളരെ കുറവാണ് മള്‍ബെറിയില്‍. മൾബെറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി പെട്ടന്ന് തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബെറി വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുള്ള മള്‍ബെറി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാന്‍ മൾബറി കഴിക്കുന്നതിലൂടെ സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ നല്ലതാണ്.
എല്ലുകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. മള്‍ബെറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നത്. ഹൃദയാരോഗ്യത്തിന് ഒരുപാട് നല്ലതാണ് മൾബെറി. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യം നൽകും. ദഹനം ശരിയായി നടക്കാൻ നമ്മുടെ ശരീരത്തിന് ആവശ്യമായ നാരുകൾ മൾബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക