വീട്ടിലെത്തുന്ന വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ ഒരു സർപ്രൈസ് വിഭവം തയ്യാറാക്കിയാലോ. വളരെ രുചികരമായ ‘പാൽ പൊരിച്ചത്’ ആണ് തയ്യാറാക്കിയെടുക്കുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് പാലെടുത്ത് ചൂടാക്കാൻ വെക്കാം.
ചൂടായ പാലിലേക്ക് അല്പം പട്ടയും കുറച്ച് ഓറഞ്ചിന്റെ തൊലിയും( തൊലിയുടെ ഓറഞ്ച് ഭാഗം മാത്രം എടുക്കാൻ ശ്രദ്ധിക്കണം) ഇട്ട് കൊടുക്കാം. തീ കുറച്ചുവെച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞാൽ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇതിലേക്ക് ചേർത്തു കൊടുക്കാം.
പഞ്ചസാര അലിഞ്ഞു വരുന്നത് വരെ നല്ലതുപോലെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത പട്ടയും ഓറഞ്ചിന്റെ തൊലിയും നീക്കം ചെയ്യാവുന്നതാണ്. അല്പം കോൺഫ്ലോറിലേക്ക് കുറച്ച് പാൽ ഒഴിച്ചത് ശേഷം കട്ടയില്ലാതെ ഇളക്കി എടുക്കണം. ഇനി തീ കുറച്ചു വെച്ചതിനുശേഷം ഈ മിക്സ് പാൽ മിക്സിലേക്ക് ചേർത്തു കൊടുക്കാം.
നല്ലതുപോലെ തിക്കായി വരുന്നതുവരെ വെയിറ്റ് ചെയ്യാം. നല്ലതുപോലെ എണ്ണ പുരട്ടിയെടുത്ത ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.ശേഷം തണുക്കാനായി മാറ്റിവയ്ക്കണം. ഇത് അടച്ചുവെച്ച് നല്ലതുപോലെ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കണം. നല്ലതുപോലെ തണുത്തു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ ഇത് മുറിച്ചെടുക്കാം.
ഇനി ഇത് ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം. അതിനായി ഒരു മാവ് തയ്യാറാക്കി എടുക്കാം. ഒരു പാത്രത്തിലേക്ക് അല്പം മൈദ ചേർത്ത് കൊടുക്കാം. ഇതിലേക്ക് കുറേശ്ശെ വെള്ളമൊഴിച്ചു കൊടുത്ത് മാവ് തയ്യാറാക്കി എടുക്കാം. ശേഷം ഓരോ പീസ് എടുത്ത്ഈ മിക്സില് മുക്കിയ ശേഷം കുറച്ച് ബ്രഡ് പൊടിയിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരാവുന്നതാണ്. രുചികരമായ പാല് പൊരിച്ചത് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക