ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇ ഡിയുടെ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. ഇക്കാര്യത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
ചരിത്രത്തിൽ ഇത് ആദ്യമായാണ് മുഖ്യമന്ത്രി പദവിയിലിക്കെ ഒരു വ്യക്തി രാജ്യത്ത് അറസ്റ്റിലാകുന്നത്. ഇത് ഭരണഘടനാ പ്രതിസന്ധി വരുത്തിവെക്കുമെന്ന കാരണമാകുമെന്നാണ് ഉപദേശം. ഇതോടെ ഡൽഹി രാഷ്ട്രപതി ഭരണത്തിന് ലഫ്.ഗവര്‍ണര്‍ നിര്‍ദേശം സമർപ്പിച്ചേക്കും.
കെജ്രിവാളിന്റെ ഇഡി കാലാവധി ഇന്ന് കഴിയുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് റോസ് അവന്യു കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും. അതേസമയം കോടതിയില്‍ ഇന്ന് വന്‍ വെളിപ്പെടുത്തല്‍ കെജ്രിവാള് നടത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതിനിടയില്‍ കെജ്രിവാളിന്റെ അറസ്റ്റില്‍ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്തുവന്നു. നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ അറസ്റ്റിൽ പ്രതികരിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതിയെക്കുറിച്ചും അറിയാമെന്ന് യു എസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക