വീട് അലങ്കരിക്കാൻ അക്വേറിയം ഒരു ആവശ്യഘടകമാണ്. അധികം പ്രയാസമില്ലാത്ത് ഒരു കാര്യമാണ് അക്വേറിയം വെക്കുക. അക്വറിയം സ്ഥാപിച്ച് വിവിധ തരത്തിലുള്ള മീനുകളെ വളര്‍ത്തിയാല്‍ കണ്ണിന് തന്നെ കുളിര്‍മ എടുക്കാൻ കാര്യമാണ്. എന്നാല്‍ വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
അക്വേറിയം സ്ഥാപിക്കുകയാണെങ്കില്‍ അത് തീരെ ചെറുതാക്കാൻ പാടില്ല. ചെറിയ ടാങ്കുകള്‍ വൃത്തിയാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വലിയ ടാങ്കുകള്‍ പരിപാലിക്കാന്‍ എളുപ്പവും ഇതില്‍ കഴിയുന്ന മത്സ്യങ്ങളുടെ ആയുസ് കൂടുതലുമായിരിക്കും.
അക്വേറിയം പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ് അതിലെ വെള്ളം ഒരിക്കലും പൂര്‍ണ്ണമായി മാറ്റരുത് എന്നതാണ്. എല്ലാ ആഴ്ചയും 10-20 ശതമാനം വെള്ളം മാറ്റാം. വെള്ളം ശുചീകരിക്കുന്ന സംവിധാനമുണ്ടെങ്കില്‍ മസത്തിൽ ഒരുവട്ടം 30-50 ശതമാനം വെള്ളം മാറ്റിയാല്‍ മതി. വെള്ളത്തിലുള്ള ബാക്ടീരിയ മത്സ്യങ്ങളെ നിലനില്ക്കാന് സഹായിക്കുന്നു.
മത്സ്യങ്ങള്‍ക്ക് ജീവന് നിലനിർത്താൻ ആവശ്യത്തിന് ഓക്സിജന്‍ ആവശ്യമാണ്. അതുപോലെ തന്നെ അവയുടെ വിസര്‍ജ്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യേണ്ടതുമുണ്ട്. അല്ലെങ്കില്‍ ഇവയിലെ വിഷാംശം ദോഷകരമായി ബാധിക്കും. ഒരു നിശ്ചിത അളവ് വെള്ളത്തിന് നിശ്ചിത എണ്ണം മത്സ്യങ്ങളെ ഉള്‍ക്കൊള്ളാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക