സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നു. സൂര്യയുടെ 44-ാം ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. വ്യാഴാഴ്ച അപ്രതീക്ഷിതമായാണ് സൂര്യ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
പ്രണയം ചിരി പോരാട്ടം എന്ന ചിത്രത്തെ സൂര്യ വിശേഷപ്പിച്ചിരിക്കുന്നത്. അനൗണ്‍സ്മെന്റ് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ടെങ്കിലും ചിത്രത്തില്‍ ആരൊക്കെ ഉണ്ടാകും എന്നതടക്കമുള്ള അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കണം.
സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനാകുന്ന കങ്കുവ ഒരു ദൃശ്യ വിസ്മയമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക.
സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്ലിൻ കിംഗ്സ്ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക