ആര്‍ത്തവ വേദന മാറാന്‍ ജലാംശം ഉൾപ്പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് വളരെ ഉത്തമം. തണ്ണിമത്തനും നാരങ്ങയും ഓറഞ്ചും ഒക്കെ വയറുവേദന കുറയ്ക്കാന്‍ നല്ലതാണ്.
ഓറഞ്ച്
നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ അയണിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യാം. ഓറഞ്ചിലെ പോട്ടാസിയം ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് ഓറഞ്ച്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും മികച്ചതാണ്.
തണ്ണിമത്തന്
92 ശതമാനം വെളളം ആയതിനാൽ ആര്‍ത്തവ സമയത്ത് കഴിക്കാന്‍ ഏറ്റവും നല്ല പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ ഉൾപ്പെടുന്നു. തണ്ണിമത്തന് പല രോഗത്തിനും നല്ലതാണ്. ധാരാളം ഫൈബറും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവസമയത്തെ ക്ഷീണം മാറ്റാന്‍ തണ്ണിമത്തന് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന മൂഡ് മാറ്റങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ മനസിനെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ഫ്ളേവനോയിഡ്സ് ആര്‍ത്തവസമയത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക