സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വ ചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ എന്നും കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്വ ചിത്രത്തിൽ പറയുന്നു. കേരള പോലീസ് പങ്കുവെച്ച ഹ്രസ്വ ചിത്രത്തിൽ നടി ഭാവനയും ബോധവൽക്കരണവുമായി എത്തുന്നുണ്ട്.
ഏതെങ്കിലും കാരണവശാൽ സൈബർ തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിലൂടെ പറയുന്നുണ്ട്. ട്രേഡിങ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഹ്രസ്വ ചിത്രം കേരള പോലീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവെച്ചത്.
കേരള പോലീസ് പുറത്തിറക്കിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൻഷാദ് കരുവഞ്ചാൽ ആണ്. രാജേഷ് രത്നാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് നമുക്ക് രക്ഷനേടാൻ ആകുന്നു എന്ന് ഓർമിപ്പിക്കുന്ന വീഡിയോയിൽ നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക